
റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി തെക്കന്‍ സൗദിയിലെ ജിസാനിനടുത്ത് സബിയയില്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പുലത്ത് സ്വദേശി കട്ടേക്കാടന്‍ ഇബ്രാഹിം (42) ആണ് മരിച്ചത്. സബിയയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. ശുദ്ധജല കമ്പനിയിലെ വിതരണ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.
12 വര്‍ഷമായി ജിസാനിലുള്ള ഇദ്ദേഹം നാട്ടില്‍ പോയി വന്നിട്ട് ഒരു വര്‍ഷമായി. പിതാവ്: അണ്ടിതയ്യില്‍ സുലൈമാന്‍, മാതാവ്: ആയിശ പൂളഞ്ചേരി, ഭാര്യ: സമീറ, മക്കള്‍: മുഹമ്മദ് ശാമില്‍, മുഹമ്മദ് ശിദില്‍. സബിയ ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ജീസാനില്‍ ഖബറടക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അനന്തര നടപടികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ വെല്‍ഫയര്‍ അംഗം ഹാരിസ് കല്ലായി, സാമൂഹിക പ്രവര്‍ത്തകരായ കുഞ്ഞിമുഹമ്മദ് തൃപ്പനച്ചി, ശമീര്‍ അമ്പലപ്പാറ, ആരിഫ് ഒതുക്കുങ്ങല്‍, കബീര്‍ പൂക്കോട്ടൂര്‍, ശംസു പുല്ലാര, സാലിം പുലത്ത്, സന്തോഷ്, അബ്ദുല്‍ റഷീദ് പത്തിരിയാല്‍ എന്നിവര്‍ രംഗത്തുണ്ട്.
സൗദിയില്‍ ഡാമില്‍ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ