കൊവിഡിലും കുറയാതെ വാഹനപ്രേമം; ഒരു നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ വിറ്റത് 14 കോടി രൂപയ്ക്ക്

By Web TeamFirst Published Aug 23, 2020, 10:36 PM IST
Highlights

മുന്‍ വര്‍ഷത്തേക്കാള്‍ 83 ശതമാനം കൂടുതല്‍ തുകയാണ് ഈ ലേലത്തില്‍ ആകെ ലഭിച്ചത്. 2019ല്‍ ആകെ ലേലത്തുക 19 ദശലക്ഷം ദിര്‍ഹമായിരുന്നു.

ദുബായ്: ദുബായില്‍ നടന്ന ആര്‍ടിഎയുടെ 104-ാമത് പ്രത്യേക ലേലം വന്‍ ഹിറ്റ്. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ഈ ലേലത്തിലൂടെ ലഭിച്ചതെന്ന് ആര്‍ടിഎ അറിയിച്ചു.

വി-12 എന്ന നമ്പര്‍ 14 കോടിയിലേറെ രൂപ(70 ലക്ഷം ദിര്‍ഹം)യ്ക്കാണ് കൈമാറിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 83 ശതമാനം കൂടുതല്‍ തുകയാണ് ഈ ലേലത്തില്‍ ആകെ ലഭിച്ചത്. 2019ല്‍ ആകെ ലേലത്തുക 19 ദശലക്ഷം ദിര്‍ഹമായിരുന്നു.

ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്ന ലേലത്തില്‍ എസ്-20 നമ്പര്‍ 46 ലക്ഷം ദിര്‍ഹത്തിനും വൈ-66 എന്ന നമ്പര്‍ 32 ലക്ഷം ദിര്‍ഹത്തിനുമാണ് കൈമാറിയത്. 90 നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ നല്‍കിയത്. കര്‍ശനമായ കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടാണ് ലേലം സംഘടിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.  

The 104th Open Auction for Distinctive Number Plates organised by RTA on 22 August generated AED36.224 millions.https://t.co/6pqh6VIL3f pic.twitter.com/T4wp6N8nuR

— RTA (@rta_dubai)
click me!