
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. സൗദി അറേബ്യയിലെ ഉനൈസയിൽ പച്ചക്കറി വിതരണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി കുഞ്ഞിമരക്കാരകത്ത് ഷമീർ (38) ആണ് മരിച്ചത്. 13 വർഷമായി സൗദിയിലുണ്ട്.
അലിപ്പു - റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കൾ: ഹാഫി, ഹിസു. ദമ്മാമിലുള്ള സഹോദരൻ ഷംസു മരണവിവരം അറിഞ്ഞ് ഉനൈസയിൽ എത്തിയിട്ടുണ്ട്. ഖബറടക്ക നടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെ.എം.സി.സി നേതൃത്വം നൽകുന്നു.
സൗദിയില്‍ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ നേരിയ കുറവ്; 2000ത്തിലധികം പുതിയ രോഗികള്‍
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam