റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 2241 പേര്‍ ഇന്ന് സുഖം പ്രാപിച്ചപ്പോള്‍ 2378 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,62,772 ആണ്. 2,15,731 ആണ് ആകെ രോഗമുക്തരുടെ എണ്ണം.

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 44,369 ആയി ഉയര്‍ന്നു. ഇതില്‍ 2,143 പേര്‍ ഗുരുതരസ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 37 പേര്‍ മരിച്ചു. റിയാദ് 11, ജിദ്ദ 3, മക്ക 2, ദമ്മാം 1, ത്വാഇഫ് 1, ഖത്വീഫ് 1, മുബറസ് 1, ഹാഇല്‍ 2, ഹഫര്‍ അല്‍ബാത്വിന്‍ 2, തബൂക്ക് 2, ഖര്‍ജ് 1, വാദി ദവാസിര്‍ 2, മഹായില്‍ 1, ജീസാന്‍ 2, റിജാല്‍ അല്‍മ 2, അല്‍ബാഹ 1, അല്‍ദായര്‍ 1 എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 52,502 ടെസ്റ്റുകള്‍ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 2,946,928 ആയി. 
യുഎഇയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 387 പേര്‍

കുവൈത്തില്‍ 753 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു