കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Published : Sep 10, 2020, 06:49 PM ISTUpdated : Sep 10, 2020, 08:09 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Synopsis

24 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 

ജിദ്ദ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയില്‍ മരിച്ചു. എറണാകുളം കോതമംഗലം നെല്ലിക്കുഴി അറക്കല്‍ വീട്ടില്‍ ബോബന്‍ വര്‍ക്കി(63)യാണ് ജിദ്ദയില്‍ കൊവിഡ് ബാധിച്ചു ഇന്ന് മരിച്ചത്.

ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. 24 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി ജിദ്ദയില്‍ സഹാറ മെയിന്റനന്‍സ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. അന്നമ്മയാണ് ഭാര്യ. മക്കള്‍: വരുണ്‍ ജയിംസ്, വര്‍ഷ ബോബന്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് നേതാക്കള്‍ രംഗത്തുണ്ട്.

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന മലയാളി നഴ്‍സ് കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്
എമിറേറ്റ്സ് ഡ്രോ – രണ്ട് ഇന്ത്യൻ വിജയികൾ; ഒരക്കം അകലെ മില്യണുകൾ