
ദോഹ: കൊവിഡ് 19 വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലുള്‍പ്പെടാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജുകളുടെ കാലാവധി നീട്ടി. ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജുകളുടെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ക്യുഐഡി ഉള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡിസ്‌കവര്‍ ഖത്തറിലൂടെ ക്വാറന്റീന്‍ പാക്കേജുകള്‍ ഒക്ടോബര്‍ 31 വരെ ബുക്ക് ചെയ്യാം.
നേരത്തെ സെപ്തംബര്‍ 15 വരെയായിരുന്നു ബുക്കിങ് സ്വീകരിച്ചിരുന്നത്. ഖത്തറിലേക്ക് മടങ്ങാനായി ക്യുഐഡി ഉള്ളവര്‍ ഹോട്ടല്‍ റൂം ബുക്ക് ചെയ്യുന്നതിന് മുമ്പായി എക്‌സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുകയും പെര്‍മിറ്റ് നേടുകയും ചെയ്യണം. കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഏഴു ദിവസത്തെ നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റീന്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. 16 ഹോട്ടലുകളാണ് ക്വാറന്റീന് വേണ്ടി സജ്ജമാക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam