പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : Apr 08, 2021, 08:59 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

40 വര്‍ഷത്തോളമായി അല്‍ഖോബാറിലെ അദ്ദൌലിയ ഇലക്ട്രോണിക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി  വാടിയില്‍ അബ്ദുല്‍ അസീസാണ് (ദൗലിയ അസീസ് - 72) മരിച്ചത്. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്.

40 വര്‍ഷത്തോളമായി അല്‍ഖോബാറിലെ അദ്ദൌലിയ ഇലക്ട്രോണിക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. വിവിധ പ്രവാസി കൂട്ടായ്മകളില്‍ സജീവമായിരുന്നു. പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകനാണ്. ഭാര്യ: റൈഹാന പത്തായപ്പുര. മക്കളും മരുമക്കളുമായ അനസ്, സമീന, ആരിഫ്, ശഹാന എന്നിവര്‍ അല്‍ ഖോബാറിലുണ്ട്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ലത്തീഫ്, ഹാജറ. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഗരം ഉത്സവ ലഹരിയിലേക്ക്, 'മസ്കറ്റ് നൈറ്റ്സ് 2026' ജനുവരി ഒന്ന് മുതൽ
തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി