ഷോപ്പിങ് മാളുകളിലും സൗദിവത്കരണം; ലക്ഷ്യമിടുന്നത് 51,000 പുതിയ തൊഴിലുകള്‍

By Web TeamFirst Published Apr 8, 2021, 8:42 PM IST
Highlights

മാനേജ്‌മെന്റ് ഓഫീസുകള്‍ക്ക് പുറമെ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍, കഫേകള്‍, വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലും സ്വദേശിവത്കരണം വ്യാപകമാക്കും.

റിയാദ്: സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ്  പുറത്തിറക്കി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹി. മാളുകളുടെ അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ സ്വദേശികള്‍ക്കായി നീക്കിവെക്കണമെന്ന് മന്ത്രി പറഞ്ഞു. പരിമിതമായ തൊഴിലുകള്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 

മാനേജ്‌മെന്റ് ഓഫീസുകള്‍ക്ക് പുറമെ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍, കഫേകള്‍, വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലും സ്വദേശിവത്കരണം വ്യാപകമാക്കും. പ്രധാന കേന്ദ്ര വിതരണ വിപണിയിലും ഇത് നടപ്പിലാക്കും.  ഓഗസ്റ്റ് നാലു മുതല്‍ പരിശോധനകള്‍ ആരംഭിക്കും. പുതിയ നടപടികളുടെ ഭാഗമായി സ്വദേശി വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി  51,000  പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാനാണ് പദ്ധതി. വാണിജ്യ സ്ഥാപനങ്ങളും ഉടമകളും നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ശിക്ഷാ നടപടി നേരിടേണ്ടി വരും. വിശദ വിവരങ്ങള്‍ അറിയുന്നതിന് തൊഴിലുടമകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

click me!