കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jul 13, 2021, 9:47 AM IST
Highlights

അല്‍ ഹെയ്‌ലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി കൂളിപ്പൊയില്‍ കെ യു നൗഫല്‍(31) ആണ് ബര്‍ക്കയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 

അല്‍ ഹെയ്‌ലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. പിതാവ്: ഉസ്മാന്‍,  മാതാവ്: ഖദീജ, ഭാര്യ: ഹന്ന ഫാത്തിമ. മകന്‍: അമന്‍ മുഹമ്മദ്. 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!