
റിയാദ്: കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശി സൗദി അറേബ്യയിലെ ഖഫ്ജിയില്‍ മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കോട്ടയം അമയന്നൂര്‍ കടപ്പനം തൊടുകയില്‍ വീട്ടില്‍ ശ്രീധരെന്റ മകന്‍ കെ.എസ്. റെജിമോന്‍ (54) ആണ് മരിച്ചത്. ഖഫ്ജിയില്‍ കമ്പനി ഏറ്റെടുത്ത പദ്ധതിയില്‍ ജോലി ചെയ്തു വരുകയായിരുന്നു.
ഏതാനും ആഴ്ച മുമ്പ് പനി ബാധിച്ച് ഖഫ്ജിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം പനിയും ശ്വാസതടസ്സവും കലാശലാവുകയും അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. 13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. 10 വര്‍ഷത്തോളം ജുബൈലില്‍ ഉണ്ടായിരുന്ന റെജിമോന് വലിയൊരു സുഹൃദ് വലയം ഇവിടെയുണ്ട്. എട്ടുമാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. മാതാവ്: വിലാസിനി. ഭാര്യ: സുലഭ. മക്കള്‍: അശ്വിന്‍, ഗോപിക.
കൊവിഡ്: സൗദി അറേബ്യയില്‍ ഇന്ന് 3124 പേര്‍ക്ക് രോഗമുക്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam