റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 3124 പേര്‍ കൊവിഡ് മുക്തരായി. അടുത്ത ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1482 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. പുതുതായി 34 മരണം രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3303 ആയി.  

റിയാദ് 2, ജിദ്ദ 4, മക്ക 5, മദീന 1, ത്വാഇഫ് 5, മുബറസ് 2, ബുറൈദ 2, ജീസാന്‍ 3, ബെയ്ഷ് 1, അല്‍റസ് 2, അറാര്‍ 3, അയൂണ്‍ 2, റിജാല്‍ അല്‍മ 1, സകാക 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 294519 പേരില്‍ 260393 പേര്‍ സുഖം പ്രാപിച്ചു. ബാക്കി 30823 രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 1805 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 88.5 ശതമാനമായി. റിയാദിലാണ് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 86. ജിദ്ദയില്‍ 77ഉം ഹാഇലില്‍ 63ഉം ഹുഫൂ-ഫില്‍ 60ഉം മദീനയില്‍ 51ഉം ദമ്മാമില്‍ 51ഉം യാംബുവില്‍ 48ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,754 കോവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,071,857 ആയി. 
യുഎഇയില്‍ ഇന്നും കൊവിഡ് മരണങ്ങളില്ല; 277 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു\