
റിയാദ്: കൊവിഡ് ബാധിച്ചു മലയാളി സൗദിയിലെ റിയാദിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പള്ളിനട സ്വദേശി എടശേരി വീട്ടിൽ അബ്ദുൽ റഷീദ് (66) ആണ് മരിച്ചത്. 15 ദിവസത്തോളമായി റിയാദിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 11.30ന് മരിച്ചു.
42 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ടാക്സി ഡ്രൈവറാണ്. ഒരേ ടാക്സി കമ്പനിയിലാണ് 42 വർഷവും ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സിദ്ദീഖ് തുവൂർ, അബ്ദുൽ മജീദ്, സുഫിയാൻ ചൂരപ്പുലാൻ, കബീർ വൈലത്തൂർ, സിദ്ദീഖ് നെടുേങ്ങാട്ടൂർ തുടങ്ങിയ കെ.എം.സി.സി പ്രവർത്തകരും സാമൂഹികപ്രവർത്തകനായ സുലൈമാൻ വിഴിഞ്ഞവും രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam