
ദോഹ: ഖത്തറില്‍ മാസ്‌ക് ധരിക്കാതെ പുറത്തറങ്ങിയ 94 പേര്‍ക്കെതിരെ കൂടി നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മാസ്‌ക് ധരിക്കാത്തതിന് ഇതുവരെ 5,640 പേര്‍ക്കെതിരെയും കാറില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ കയറ്റി യാത്ര ചെയ്തതിന് 277 പേര്‍ക്കെതിരെയുമാണ് നടപടിയെടുത്തിട്ടുള്ളത്. ഒരേ കുടുംബത്തില്‍ നിന്നുള്ളവര്‍ ഒഴികെ കാറുകളില്‍ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് അനുവദനീയമല്ല.
മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. നിലവില്‍ 500 റിയാലും അതിന് മുകളിലുമാണ് പല സ്ഥലങ്ങളിലും പിഴ ചുമത്തുന്നത്. എന്നാല്‍ രണ്ടുലക്ഷം റിയാല്‍ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കുറ്റമാണിത്. രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് സ്വയം സുരക്ഷിതരാകാനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ