പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jul 1, 2021, 9:23 AM IST
Highlights

വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ബുദ്ധിമുട്ടിലായിരുന്നു. അതിനിടയിലാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിലായത്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് പത്ത് ദിവസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം കണിയാപുരം വെട്ടുറോഡ് സ്വദേശി മുരുകന്‍ (67) ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

മൂന്നര പതിറ്റാണ്ടായി ഇദ്ദേഹം റിയാദില്‍ ലാന്‍ഡ്രി ജീവനക്കാരനായിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ബുദ്ധിമുട്ടിലായിരുന്നു. അതിനിടയിലാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിലായത്. ശ്രീധരനാണ് പിതാവ്. മാതാവ്: സരസമ്മ. ഭാര്യ: തങ്കമണി. നാല് മക്കളുണ്ട്. കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് തൂവൂരിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!