
മനാമ: മലയാളി ബഹ്റൈനില്‍ മരിച്ചു. പാലക്കാട് കാപ്പൂര്‍ പഞ്ചായത്ത് കുന്നത്ത് കാവ് റോഡ് സ്വദേശി നീലിയാട്ടില്‍ നാരായണന്‍ (66) ആണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നാല്‍പ്പത് വര്‍ഷത്തോളമായി പ്രവാസിയാണ്. മനാമയിലെ യൂസഫ് അല്‍ സയാനി ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങില്‍ പര്‍ച്ചേസിങ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: വനജ, മക്കള്‍: നവീന്‍, അഞ്ജന.
Read More - സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു
മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ ദിവസം തന്നെ മലയാളി മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്.
മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ട് ജീസാനിലെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം. മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ, മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും. അതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ മുജീബിനോപ്പം ജിസാൻ ഐ.സി.ഫ് നേതാകളായ സിറാജ് കുറ്റിയാടി, അബ്ദുല്ല സുഹ്രി, മുഹമ്മദ് സ്വലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റിയാടി എന്നിവർ രംഗത്തുണ്ട്.
Read More - അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും
പ്രവാസി മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് (26) മരിച്ചത്. ഭര്‍ത്താവ് അന്‍വര്‍ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തിയത്.
ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂര്‍ സ്വദേശി അന്‍വറാണ് ഭര്‍ത്താവ്. സന്ദര്‍ശന വിസയിലെത്തിയതായിരുന്നു ഫാസില. പിതാവ്: അബൂബക്കര്‍, മാതാവ്: സാജിദ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam