
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം പുതിയങ്ങാടി ത്രിപ്പനങ്ങോട് സ്വദേശി ആലിങ്കല്‍ തൊടിശേരി വീട്ടില്‍ വളപ്പില്‍ നാലകത്ത് അബ്ദുറഹിമാന്‍ (58) ആണ് റിയാദിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ മരണപ്പെട്ടത്.
പിതാവ്: മുഹമ്മദ് വളപ്പില്‍, മാതാവ്: ആമിനു, ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് ഷഫീല്‍, അനസ് റഹ്മാന്‍, ഹബീബ് റഹ്മാന്‍. മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഇക്ബാല്‍ തിരൂര്‍, നൗഫല്‍ താനൂര്‍, ജാഫര്‍ ഹുദവി, യൂനുസ് കൈതക്കോടന്‍ എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam