
റിയാദ്: വാഹനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായി(heart attack) മലയാളി ഹൗസ് ഡ്രൈവര്‍ സൗദിയില്‍(Saudi Arabia) മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി ചെട്ടിയാംകണ്ടി സ്വാമിക്കുട്ടി (63) ആണ് ദക്ഷിണ സൗദിയിലെ അബഹയില്‍ വാഹനത്തില്‍ വെച്ച് മരിച്ചത്. 22 വര്‍ഷമായി ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അടുത്തമാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: സുധ. ഏകമകള്‍ അപര്‍ണ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam