
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം മമ്പാട് ബീമ്പുങ്ങൽ സ്വദേശി കൂത്രാടൻ സഫീർ (34) ആണ് മരിച്ചത്. റോഡപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ സഫീറിനെ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വിദഗ്ധ ചികിത്സയിൽ കഴിയവെ ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ 4.45 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്.
നാസറാണ് പരേതനായ സഫീറിന്റെ പിതാവ്, മാതാവ് സുനിതയാണ്. ഷിബിന റിൻസിയാണ് ഭാര്യ. ഐക്യ സഫീർ ഏക മകളാണ്. സഫീറിന്റെ മാതൃസഹോദരനായ റഫീഖ് മമ്പാട് നിലവിൽ ജിദ്ദയിലുണ്ട്. നിലവിൽ ജിദ്ദയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam