നാട്ടില്‍ നിന്ന് ഒരു മാസം മുമ്പ് ഗള്‍ഫിലെത്തിയ മലയാളി നഴ്‌സ് മരിച്ചു

Published : Mar 01, 2021, 04:35 PM IST
നാട്ടില്‍ നിന്ന് ഒരു മാസം മുമ്പ് ഗള്‍ഫിലെത്തിയ മലയാളി നഴ്‌സ് മരിച്ചു

Synopsis

നാട്ടില്‍ നിന്ന് പുതിയ വിസയില്‍ ഒരു മാസം മുമ്പാണ് ജോലിക്ക് എത്തിയത്.

റിയാദ്: നഴ്‌സ് വിസയില്‍ പുതുതായി ഒരു മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായി മരിച്ചത്.

നാട്ടില്‍ നിന്ന് പുതിയ വിസയില്‍ ഒരു മാസം മുമ്പാണ് ജോലിക്ക് എത്തിയത്. പിതാവ്: രാമചന്ദ്രന്‍, മാതാവ്: വിജയമ്മ, ഭര്‍ത്താവ്: എം.ആര്‍. അഖില്‍. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റിയാസ് സിയാംകണ്ടം എന്നിവര്‍ രംഗത്തുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ