
അബുദാബി: ബിഗ് ടിക്കറ്റിന്റെ 238-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ രതീഷ് രഘുനാഥന്‍. കുവൈത്തില്‍ താമസിക്കുന്ന ഇദ്ദേഹം മാര്‍ച്ച് 19നാണ് സമ്മാനാര്‍ഹമായ 291593 എന്ന നമ്പര്‍ ടിക്കറ്റ് വാങ്ങിയത്.
നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റാച്ചാര്‍ഡും ബുഷ്രയും വിളിച്ച് സമ്മാനവിവരം അറിയിച്ചപ്പോള്‍ വളരെയേറെ സന്തോഷമുണ്ടെന്ന് പറഞ്ഞ രതീഷ്, ബിഗ് ടിക്കറ്റിനോടുള്ള നന്ദിയും അറിയിച്ചു. 171563 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ സജീഷ് കുറുപ്പത്ത് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 300,000 ദിര്‍ഹം നേടിയത് ജോര്‍ദാനില്‍ നിന്നുള്ള ലേയ്ത് തഹ്ബൂബ് ആണ്. 041802 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 178128 എന്ന ടിക്കറ്റ് നമ്പരിലൂടെ പെന്നിധി ശ്രീഹരി ആണ് നാലാം സമ്മാനമായ 250,000 ദിര്‍ഹം നേടിയത്. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഈജിപ്ത് സ്വദേശിയായ ഹാനി സര്‍ഹാന്‍ അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത്. 037877 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ജൂലി ഫെ ടോ 007020 എന്ന ടിക്കറ്റ് നമ്പരിലൂടെ മെസാറാതി ലാവന്റെ ജിറ്റി ഹൈബ്രിഡ് വാഹനം സ്വന്തമാക്കി.
നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഓരോ ബിഗ് ടിക്കറ്റിന്റെയും വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. www.bigticket.ae എന്ന വെബ്‍സൈറ്റിലൂടെയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയോ അല്‍-ഐന്‍ വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് സ്റ്റോറുകളില്‍ നിന്നോ ബിഗ് ടിക്കറ്റ് വാങ്ങാനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam