
റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയിൽ അപ്പുകുട്ടൻ ശർമദൻ (56) ആണ് മരിച്ചത്. 26 വർഷമായി അൽസഹ്‌റാൻ കമ്പനിയിൽ ഡോക്യുമെന്റ് കൺട്രോളർ ആയിരുന്നു.
പ്രമേഹ രോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ കഴിയവേ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലർച്ചെയാണ് മരണമടഞ്ഞത്. നിയമനടപടികൾ പൂർത്തിയാക്കാൻ സഹപ്രവർത്തകനും പി.എം.എഫ് ജീവകാരുണ്യ പ്രവർത്തകനുമായ രാജു പാലക്കാട്, കമ്പനി അധികൃതർക്കൊപ്പം രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam