
റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തീരൂരങ്ങാടി വെന്നിയൂർ മേലറക്കൽ വീട്ടിൽ കോയ എന്ന് അറിയപ്പെടുന്ന സൽമാനുൽ ഫാരിസ് (53) ആണ് ജുബൈലിലാണ് മരിച്ചത്. 20 വർഷമായി ജുബൈലിലെ ബഖാലയിൽ ജീവനക്കാരനായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു കുഴഞ്ഞുവീണതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജുബൈൽ ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ഭാര്യ: സുഹറ. മക്കൾ: മൻസൂർ (മക്ക), ഖലീൽ ജിബ്രാൻ (ഫാർമസിസ്റ്റ്). മരുമക്കൾ: റസിയ, റുക്‌സാന ബാനു. സഹോദരങ്ങൾ: അബ്ദുൽ റഹിം, അബ്ദുല്ല (പരേതൻ), അബ്ദുൽ സത്താർ, അബ്ദുൽ ഗഫൂർ (ജിദ്ദ), റാബിയ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam