
റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിൽ മരിച്ചു. റിയാദിൽ നിന്ന് 176 കിലോമീറ്ററകലെ മറാത്ത് പട്ടണത്തിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിളക്കത്തൊടി മുഹമ്മദ് മുസ്തഫ (61) ആണ് മരിച്ചത്. മറാത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു. പിതാവ്: അലവി വിളക്കത്തൊടി, മാതാവ്: അയിഷാ, ഭാര്യ: വി.ടി. സുബൈദ, മക്കൾ: അബ്ദുൽ മുഹൈമിൻ (ദുബൈ), മുഫീദ, മുസ്‌തഹ്സിന.
മൃതദേഹം മറാത്തിൽ ഖബറടക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധു സിദ്ദീഖിനോടൊപ്പം കെ.എം.സി.സി മറാത്ത് കമ്മിറ്റി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട് എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam