പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Apr 24, 2020, 5:34 PM IST
Highlights

കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം  വെള്ളിയാഴ്ച രാവിലെ 10ഓടെ അൽഖർജിലെ മഖ്ബറയിൽ ഖബറടക്കി. 

റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണുര്‍ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുല്‍ അസീസ് (60) ആണ് അല്‍ഖര്‍ജില്‍ മരിച്ചത്. 13  വര്‍ഷമായി ഇവിടെ ഹൗസ് ഡ്രൈവറായിരുന്നു. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഫാത്വിമ നേഹ, തന്‍ഹ ബീഗം. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം  വെള്ളിയാഴ്ച രാവിലെ 10ഓടെ അൽഖർജിലെ മഖ്ബറയിൽ ഖബറടക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകൻ തെന്നല മൊയ്തീന്‍ കുട്ടിയും അൽഖർജ് കെ.എം.സി.സി ഭാരവാഹി മുഹമ്മദ് പുന്നക്കാടും നേതൃത്വം നൽകി.

click me!