കുട്ടനാട് സ്വദേശി ദുബായിൽ കൊവിഡ് ബാധിച്ചു മരിച്ചു

Published : Apr 24, 2020, 04:57 PM ISTUpdated : Apr 24, 2020, 10:07 PM IST
കുട്ടനാട് സ്വദേശി ദുബായിൽ കൊവിഡ് ബാധിച്ചു മരിച്ചു

Synopsis

കുട്ടനാട് രാമങ്കരി സ്വദേശി ജേക്കബ് തോമസ്  ആണ് ദുബായിൽ മരണപ്പെട്ടത്. 

ദുബായ്: കൊവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളിക്ക് കൂടി ജിവൻ നഷ്ടപ്പെട്ടു. കുട്ടനാട് രാമങ്കരി പഞ്ചായത്തിൽ വേഴപ്ര നെല്ലുവേലി ഇട്ടച്ചൻപ്പറമ്പ് എൻ.സി. തോമസ്, മറിയമ്മ തോമസ് ദമ്പതികളുടെ മകൻ ജേക്കബ് തോമസ് (ചാച്ചപ്പൻ-49) ആണ് മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി ഇദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വർഷമായി വിദേശത്തായിരുന്ന ജേക്കബ് ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്നു. ഭാര്യ : ബെറ്റ്‌സി. ശവസംസ്‌കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ദുബായിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗൾഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ; ജിദ്ദയിൽ ജിസിസി അസാധാരണ ഉച്ചകോടി
ഒരാഴ്ചക്കിടെ നാടുകടത്തിയത് 17,368 പ്രവാസികളെ; സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു