കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Aug 9, 2020, 8:40 PM IST
Highlights

മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി. 

മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം ആയൂര്‍ അര്‍ക്കന്നൂര്‍ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാര്‍ (44) ആണ് മരിച്ചത്. ബെയ്സണ്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.  ഭാര്യ - രമ്യ, മകന്‍ - അഭിനവ്.

മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി. രാജ്യത്ത് ഇതുവരെ 162 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 

click me!