കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Published : Jan 20, 2021, 01:24 PM IST
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

Synopsis

35 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 10 വർഷമായി ജിദ്ദ അബുദാവൂദ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

റിയാദ്​: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ്​ ജിദ്ദ ആശുപത്രിയിൽ മരിച്ചത്​. രോഗബാധയെ തുടർന്ന് അവിടെ ചികിത്സയിലായിരുന്നു. 35 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 10 വർഷമായി ജിദ്ദ അബുദാവൂദ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

ഭാര്യ: അഫീറാ സലീം. മക്കൾ: ഷബ്ന റാണി, ഷഹന റാണി. മരുമക്കൾ: നിസാം (യാംബു), ഷമീർ. ജിദ്ദയിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകൻ നിസാം ജിദ്ദയിൽ ഉണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എബോള ഭീതി; യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി ഒമാൻ
വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ലഗേജ് പരിശോധിച്ചപ്പോള്‍ സംശയം; കസ്റ്റംസ് പിടികൂടിയത് അഞ്ച് കിലോയിലധികം കഞ്ചാവ്