വാഹനത്തിന്റെ ടയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 23 കിലോഗ്രാം മയക്കുമരുന്ന്; യുവാവ് പിടിയില്‍

By Web TeamFirst Published Jan 20, 2021, 12:01 PM IST
Highlights

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹനം തിരിച്ചറിഞ്ഞ് പരിശോധന നടത്തുകയായിരുന്നുവെന്ന് പോര്‍ട്ട്സ് അഫയേഴ്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. 

കുവൈത്ത് സിറ്റി: വാഹനത്തിന്റെ സ്‍പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവിനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. അയല്‍രാജ്യത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതിനിടെ നുവൈസീബ് ബോര്‍ഡര്‍ പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. 23 കിലോഗ്രാം ഹാഷിഷാണ് വാഹനത്തിലുണ്ടായിരുന്നത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹനം തിരിച്ചറിഞ്ഞ് പരിശോധന നടത്തുകയായിരുന്നുവെന്ന് പോര്‍ട്ട്സ് അഫയേഴ്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. വാഹനം അതിര്‍ത്തിയിലെത്തിയതോടെ യുവാവ് പരിഭ്രാന്തനാവുകയും ചെയ്‍തു. പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

click me!