
റിയാദ്: സൗദിയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വയലില്‍ വീട്ടില്‍ ഷബീര്‍ (40) ഹഫര്‍ അല്‍ബാത്വിനില്‍ മരിച്ചത്. രണ്ടാഴ്ച്ചയായി ഹഫര്‍ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാട്ടില്‍ അവധിക്ക് പോകാന്‍ തയ്യാറാറെടുക്കുന്ന സമയത്താണ് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
10 വര്‍ഷമായി ഹഫറില്‍ ബഖാല ജീവനക്കാരനായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മാതാവ്: ആരിഫാബീവി, ഭാര്യ: മദീന ബീവി, മകള്‍: ഫസ്‌ന. കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹഫറില്‍ ഖബറടക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam