
റിയാദ്: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി നസീര്‍ ഹുസൈന്‍ (50) ആണ് മരിച്ചത്. ജിസാനിലെ അഹദുല്‍ മസാരീഹിലായിരുന്നു സംഭവം.
കോഫി ഷോപ്പ് ജീവനക്കാരനായിരുന്ന നസീര്‍ ഹുസൈന്‍ എതിര്‍വശത്തുള്ള ഷോപ്പിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ സൗദി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഹദുല്‍ മസാരീഹ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദി അറേബ്യയില്‍ തന്നെ സംസ്കരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ