കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

By Web TeamFirst Published Jun 9, 2021, 6:41 PM IST
Highlights

10 വര്‍ഷമായി ബഹ്റൈനിലുള്ള അദ്ദേഹം  ബുസൈതീനിലെ കഫറ്റീരിയയില്‍ ജീവനക്കാരനായിരുന്നു.

മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുന്ദമംഗലം മുറിയനാട് സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ആണ് മരിച്ചത്.

10 വര്‍ഷമായി ബഹ്റൈനിലുള്ള അദ്ദേഹം  ബുസൈതീനിലെ കഫറ്റീരിയയില്‍ ജീവനക്കാരനായിരുന്നു. പിതാവ് - ആലിക്കോയ. മാതാവ് - ആയിഷാബീവി. ഭാര്യ - വി.പി സുമി. മക്കള്‍ - സല്‍മാനുല്‍ ഫാരിസ്, സഫ്‍വാന്‍, മുഹമ്മദ് സഹല്‍, മുഹമ്മദ് അമീന്‍, മുഹമ്മദ് ഐസാന്‍. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കെഎംസിസി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.

click me!