നാട്ടില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

Published : Jan 21, 2021, 09:48 PM IST
നാട്ടില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

Synopsis

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയത്. അവധി കഴിഞ്ഞ് മടങ്ങുന്നതിനായി മൂന്നാഴ്‍ച മുമ്പാണ് ദുബൈയിലെത്തിയത്. 

ദുബൈ: നാട്ടില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വരികയായിരുന്ന മലയാളി യുവാവ് ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്‍കര്‍ അലി (38) ആണ് മരിച്ചത്. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്‍ചയായിരുന്നു അന്ത്യം.

എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയത്. അവധി കഴിഞ്ഞ് മടങ്ങുന്നതിനായി മൂന്നാഴ്‍ച മുമ്പാണ് ദുബൈയിലെത്തിയത്. അവിടെ വെച്ച് കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യ - ഉമ്മുസല്‍മ, മക്കള്‍ - മുഹമ്മദ് സിനാന്‍, ഫാത്തിമ സന, ഹാദി അഷ്‍കര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില
35 വർഷം നീണ്ട പ്രവാസ ജീവിതം, ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജുബൈലിൽ മരിച്ചു