സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നുതന്നെ

Published : Jan 21, 2021, 08:48 PM IST
സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നുതന്നെ

Synopsis

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2096 ആയി ഉയർന്നു. ഇതിൽ  ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 326 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന നിലയിൽ തുടരുന്നു. 212 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 160 പേർ സുഖം  പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,65,775ഉം രോഗമുക്തരുടെ  എണ്ണം 3,57,337ഉം ആയി. ആകെ മരണസംഖ്യ 6342 ആയി ഉയർന്നു. 

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2096 ആയി ഉയർന്നു. ഇതിൽ  ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 326 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്  ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 83, കിഴക്കൻ പ്രവിശ്യ 39, മക്ക 35, മദീന 21, വടക്കൻ അതിർത്തി മേഖല 9, ഖസീം 8, നജ്റാൻ 6, അൽബാഹ 3, ഹാഇൽ 3,  അസീർ 2, ജീസാൻ 1, അൽജൗഫ് 1, തബൂക്ക് 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം