ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ മരിച്ചു

Published : Jun 12, 2020, 10:59 PM IST
ചികിത്സയിലായിരുന്ന പ്രവാസി മലയാളി ആശുപത്രിയിൽ മരിച്ചു

Synopsis

യാദ് ശുമൈസിയിലെ ദാറു ശിഫ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  ഇവിടെ രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. 

റിയാദ്: ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ഷമീർ സജീർ (39) ആണ് റിയാദ് ശുമൈസിയിലെ ദാറു ശിഫ ആശുപത്രിയിൽ മരിച്ചത്. ഇവിടെ രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. 

മാതാവ്: ഫാതിഷ. പിതാവ്: സജീർ. ഭാര്യ: അജ്മി. ഒരുവർഷം മുമ്പാണ് ഷമീർ വിവാഹിതനായത്. മരണാനന്തര നടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ മുനീർ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ
കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്