ജോലിക്കിടെ ദേഹാസ്വാസ്ഥ്യം: പ്രവാസി മലയാളി മരിച്ചു

Published : Jan 30, 2020, 03:47 PM ISTUpdated : Jan 30, 2020, 04:08 PM IST
ജോലിക്കിടെ ദേഹാസ്വാസ്ഥ്യം: പ്രവാസി മലയാളി മരിച്ചു

Synopsis

ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിദ്ദയിലെ സവോള ഷുഗർ ഫാക്ടറി ജീവനക്കാരനായിരുന്നു.

റിയാദ്​: ജോലിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കാളികാവ് പള്ളിശ്ശേരി സ്വദേശി മാവുങ്ങൽ അബ്ദുൽ കരീമാണ്​ (52) ബുധനാഴ്​ച രാവിലെ ഹൃദയാഘാതം മൂലം ആ​ശുപത്രിയിൽ മരിച്ചത്​.

ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിദ്ദയിലെ സവോള ഷുഗർ ഫാക്ടറി ജീവനക്കാരനായിരുന്നു. റുവൈസിലെ സുലൈമാൻ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു. ഭാര്യ: ആയിശ. മക്കൾ: റഈസ് (റിയാദ്), റിയാസ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യക്കാരൻ, വാറന്റുമായി ലോസാഞ്ചലസ് കോടതി
എമിറേറ്റ്സ് ഡ്രോ: ഇന്ത്യയിൽ നിന്നുള്ള കുടുംബത്തിന്റെ ജീവിതം മാറ്റി 25,000 ഡോളർ സമ്മാനം