പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

Published : Jun 03, 2020, 10:35 PM IST
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

Synopsis

ബുധനാഴ്ച രാവിലെ താമസസ്ഥലത്തു വെച്ച് ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം  സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. 

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട കോന്നി തണ്ണിത്തോട് സ്വദേശി ഷിബിൻ തമ്പി (37) ആണ് മസ്‍കത്തിൽ മരിച്ചത്. മൊബേലയിൽ ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

ബുധനാഴ്ച രാവിലെ താമസസ്ഥലത്തു വെച്ച് ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം  സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, 16 പേർ അറസ്റ്റിൽ, വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടി