
റിയാദ്: ജോലിസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ മലയാളി മരിച്ചു. വർഷങ്ങളായി റിയാദിൽ ജോലി ചെയ്യുന്ന കൊല്ലം ചാത്തന്നൂർ സ്വദേശി പാസ്റ്റർ വിത്സൻ എബ്രഹം (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം.
ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് സഹപ്രവർത്തകർ ഉടൻ ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. റിയാദിൽ ഡെറേക് ആൻഡ് സ്കൾ ഇൻറർനാഷനൽ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായിരുന്നു. ചാത്തന്നൂർ കാരംകോട് ഐ.പി.സി എബനേസർ സഭാ അംഗമാണ്. ഭാര്യ: അനിത വിത്സൻ. മക്കൾ: ജോയേൽ വിത്സൻ, ജോഷ് വിത്സൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam