കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

Published : May 13, 2020, 11:54 AM IST
കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

Synopsis

ന്യുമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമയത്താണ് കോവിഡ് സ്ഥിരീകരിക്കുകയും ഏതാനം ദിവസങ്ങൾക്ക് ശേഷം മരണപ്പെടുകയും ചെയ്തത്. 

റിയാദ്: റിയാദിൽ കോവിഡ് ബാധിച്ചു മരിച്ച കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടിൽ ശരീഫ് ഇബ്രാഹിം കുട്ടിയുടെ (43) മൃതദേഹം ചെവ്വാഴ്ച റിയാദിൽ ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശരീഫ് മരിച്ചത്. റിയാദിലെ അസീസിയയിൽ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറികടയിൽ ജീവനക്കാരനായിരുന്നു. 

ന്യുമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമയത്താണ് കോവിഡ് സ്ഥിരീകരിക്കുകയും ഏതാനം ദിവസങ്ങൾക്ക് ശേഷം മരണപ്പെടുകയും ചെയ്തത്. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും ഖബറടക്കാനും ശരീഫിന്റെ സഹോദരങ്ങളായ സജാദ്, ഷെമീർ എന്നിവരോടൊപ്പം സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും നസീൻ ഹനീഫയുമാണ് രംഗത്തുണ്ടായിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി