ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Published : Mar 28, 2020, 06:27 PM IST
ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Synopsis

റിയാദിൽ നിന്ന്​ 210 കിലോമീറ്റര്‍ അകലെ അൽ ജലാജിൽ എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.  അഞ്ചുവർഷമായി അൽ ജലാജിലിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. 

റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആലുംമൂട് സ്വദേശി ചക്കുവരക്കൽ ഹനീഫ കുഞ്ഞിന്റെ മകൻ ഷാജഹാനാണ് (51) മരിച്ചത്​. റിയാദിൽ നിന്ന്​ 210 കിലോമീറ്റര്‍ അകലെ അൽ ജലാജിൽ എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.  അഞ്ചുവർഷമായി അൽ ജലാജിലിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനുള്ള നടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെയും ഷാജഹാന്റെ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ