ഒമാനില്‍ 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By Web TeamFirst Published Mar 28, 2020, 4:47 PM IST
Highlights

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 152 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ഇടപഴകിയ എട്ട് പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തവരാണ് മറ്റ് എട്ട് പേര്‍. 

മസ്‌കത്ത്:  ഒമാനില്‍ ശനിയാഴ്ച 21 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 152 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ഇടപഴകിയ എട്ട് പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തവരാണ് മറ്റ് എട്ട് പേര്‍. അഞ്ച് പേരുടെ കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ചവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം കൊവിഡ് വ്യാപനം തടയാന്‍  ലക്ഷ്യമിട്ട് ഒമാനിലെ മൂന്ന് ഗവര്‍ണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒമാന്‍ കൃഷി - മത്സ്യബന്ധന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഈ തീരുമാനം മാര്‍ച്ച് 28 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

മത്സ്യബന്ധന തൊഴിലാളികളെയും, വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ബദല്‍ വിപണന സംവിധാനം തയ്യാറാക്കുവാന്‍ മന്ത്രാലയം അതാതു ഗവര്‍ണറേറ്ററുകളിലെ ഡയറക്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോകതാക്കള്‍ക്ക് മത്സ്യങ്ങള്‍ വാണിജ്യ കേന്ദ്രങ്ങളില്‍നിന്നും , മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുവാന്‍ സാധിക്കും.

click me!