ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

Published : May 21, 2020, 10:07 AM IST
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

Synopsis

എക്സിറ്റ് 18 ലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ കോഴിക്കോട് നല്ലളം വെസ്റ്റ് ബസാർ സ്വദേശി വലിയ പറമ്പത്ത് അബ്ദുല്ലത്തീഫ് (51) ആണ് മരിച്ചത്. 

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. എക്സിറ്റ് 18 ലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ കോഴിക്കോട് നല്ലളം വെസ്റ്റ് ബസാർ സ്വദേശി വലിയ പറമ്പത്ത് അബ്ദുല്ലത്തീഫ് (51) ആണ് മരിച്ചത്. 25 വർഷമായി റിയാദിലുണ്ട്. ശാഹിദയാണ് ഭാര്യ. മക്കൾ: ഫരീദ, ഫാരിസ്, ഫർഹാൻ. 

അൽഈമാൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുവായ മിറാഷിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും കോഴിക്കോട് ജില്ല കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസ്‌കറ്റ്- റിയാം തീരദേശ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം
യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു