താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Published : May 31, 2020, 10:19 PM IST
താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

Synopsis

പൊലീസ്​ എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക്​ കൊണ്ടുപോയി. 27 വർഷക്കാലമായി റിയാദിൽ ജോലിചെയ്യുന്ന ശിവന് ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്​. 

റിയാദ്​: പ്രവാസി മലയാളി റിയാദ്​ ബത്ഹയിലെ താമസസ്ഥലത്ത്​ നിര്യാതനായി. തിരുവനന്തപുരം വർക്കല സ്വദേശി ശിവൻ (52) ആണ്​ ഞായറാഴ്​ച ഹൃദയാഘാതം മൂലം മരിച്ചത്​. രാവിലെ ആറ് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പോകാൻ വാഹനങ്ങളും ആംബുലൻസും അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. 6.30ഓടെ മരണം സംഭവിക്കുകയായിരുന്നു. 

പൊലീസ്​ എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക്​ കൊണ്ടുപോയി. 27 വർഷക്കാലമായി റിയാദിൽ ജോലിചെയ്യുന്ന ശിവന് ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്​. കുടുംബം നാട്ടിലാണ്.  കൊവിഡ് പരിശോധനയും മറ്റു നിയമനടപടികളും പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഒ.ഐ.സി.സി തൃശൂർ ജില്ലാ പ്രവർത്തകർ രംഗത്തുണ്ട്​.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ
അബുദാബിയിൽ ഇറാന്‍റെ ആക്രമണം, മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു, രണ്ടിടത്ത് തീപിടിത്തം