പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Dec 04, 2020, 10:01 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

രാവിലെ ജോലിക്കുശേഷം ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പ്​ മരണം സംഭവിച്ചു. 

റിയാദ്​: സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മലയാളി  മരിച്ചു. തെക്കൻ സൗദിയിലെ ജിസാനിലാണ്​ കൊല്ലം കൊട്ടാരക്കര വയക്കൽ സ്വദേശി സുമയ്യ മൻസിലിൽ കബീർ (50) മരിച്ചത്​. രാവിലെ ജോലിക്കുശേഷം ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പ്​ മരണം സംഭവിച്ചു. 

10 വർഷമായി ആലിയയിൽ ബഖാലയിൽ ജോലി ചെയ്യുകയായിരുന്നു. മരണാന്തര പരിശോധനയിൽ കോവിഡ്​ ഫലം നെഗറ്റീവാണ്​. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരം അറിഞ്ഞ്​ റിയാദിലുണ്ടായിരുന്ന സഹോദരങ്ങളായ സക്കീർ, സുധീർ എന്നിവർ ജിസാനിൽ എത്തിയിട്ടുണ്ട്. ഇവിടെ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ റഷീദ് ബെയിഷി​െൻറ മേൽനോട്ടത്തിൽ നടക്കുന്നു. ഭാര്യ: ഉമൈറ ബീവി, മക്കൾ: സുമയ്യ, സൽ‍മ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ