നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Jan 18, 2021, 3:54 PM IST
Highlights

മഹ്ജറിൽ ഷംസാൻ സോഫാബ്‌ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 27 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ഈ മാസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മരിച്ചത്.

റിയാദ്: ഈ മാസം നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം അയത്തിൽ  സ്വദേശി കളിയിലിൽ വീട്ടിൽ സലാഹുദ്ദീൻ (58) ആണ് മരിച്ചത്. കൊവിഡും ന്യുമോണിയയും ബാധിച്ച് രണ്ടാഴ്ചയോളമായി ജിദ്ദ മഹ്ജറിലെ കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കോവിഡ് ഫലം നെഗറ്റീവ് ആയെങ്കിലും അസുഖം മൂർച്ഛിക്കുകയും ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം സംഭവിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. 

മഹ്ജറിൽ ഷംസാൻ സോഫാബ്‌ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 27 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ഈ മാസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് മരിച്ചത്. ഏറെക്കാലമായി ഒന്നിച്ചുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബം നാളുകൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. പിതാവ്: പരേതനായ അബ്ദുൽ കലാം ഹാജി, മാതാവ്: നബീസ ബീവി, ഭാര്യ: ഷമ സലാഹുദ്ദീൻ, മക്കൾ: മുഹമ്മദ് ഫർഹാൻ, ഫാത്തിമ, മരുമകൻ: നിതിൻ നൗഷാദ്. സഹോദരങ്ങൾ: സിയാവുദ്ദീൻ, നിസാമുദ്ദീൻ, സലീലുദ്ദീൻ, സമീറുദ്ദീൻ, ഷക്കീല ഹാഷിം, ഷമീമ നിസാർ, സജിത സിയാവുദ്ദീൻ. മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി.

click me!