പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jun 19, 2021, 06:26 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഉറങ്ങാൻ കിടന്ന ഇദ്ദേഹം സമയമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ മരണപ്പെട്ട നിലയിലായിരുന്നു. 

റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിൽ മരിച്ചു. കൊല്ലം ഞാറക്കൽ സ്വദേശി കഞ്ചവേലി ചപ്പറവിള വീട്ടിൽ അബ്ദുൽ സലാം (49) ആണ് തെക്കൻ സൗദിയിലെ ഖമീസ് മുഷൈത്തിൽ മരിച്ചത്. ഉറങ്ങാൻ കിടന്ന ഇദ്ദേഹം സമയമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ മരണപ്പെട്ട നിലയിലായിരുന്നു. 

15 വർഷമായി പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിൽ ബന്ധുവിന്റെ ലഘുഭക്ഷണ ശാലയിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയിട്ട് രണ്ടര വർഷമായി. പിതാവ്: പരേതനായ പരീത്കുഞ്ഞ്, മാതാവ്: ജമീലബീവി, ഭാര്യ: ഫസീലബീവി, മക്കൾ: സുഫിയാനി (18), സുഹൈൽ (14). മരണാന്തര നടപടിക്രമങ്ങളുമായി ഇന്ത്യൻ സോഷ്യൽഫോറം സേവന വിഭാഗം കൺവീനറും കോൺസുലേറ്റ് വെൽഫയർ വിഭാഗം വളണ്ടിയറുമായ ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ
കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്