
റിയാദ്: കൊവിഡ് ബാധിച്ച് ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പാറശാല കക്കോട്ടുകോണം സ്വദേശി പരിയത്തുവിള വീട്ടില്‍ ചെല്ലപ്പന്‍ മണി (54) ആണ് റിയാദ് കിങ് ഖാലിദ് ആശുപത്രിയില്‍ തിങ്കളാഴ്ച മരിച്ചത്. റിയാദ് ദറഇയയിലെ ഗ്രീന്‍ ഫീല്‍ഡ് കമ്പനിയില്‍ 35 വര്‍ഷമായി ജീവനക്കാരനായിരുന്നു.
വിട്ടുമാറാത്ത പനിയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോല്‍ ഇരു വൃക്കകളും പൂര്‍ണമായും തകരാറിലാവുകയായിരുന്നു. ഡയാലിസിസ് തുടങ്ങുന്നതിനുള്ള ഒരുക്കം നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: പി. ഉഷ. മക്കള്‍: വി. മഞ്ജുഷ, വി. മനുരോഹിത്. പിതാവ്: ചെല്ലപ്പന്‍, മാതാവ്: തായ്. മൃതദേഹം റിയാദ് അല്‍ഖര്‍ജ് റോഡിലുള്ള ശ്മശാനത്തില്‍ സംസ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പി.എം.എഫ് ഭാരവാഹി റാഫി പാങ്ങോട് നേതൃത്വം നല്‍കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam