
റിയാദ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ചുക്കൻ ഹംസക്കോയ (54) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. 25 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ കന്തറയിൽ ബൈത്തുൽ നഗം എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
പിതാവ്: മുഹമ്മദ്, മാതാവ്: പാത്തുമ്മ, ഭാര്യ: സുൽഫത്ത്, മക്കൾ: അനസ്, അനീസ്, രഹ്നാസ്, അസീൽ, റിംനാസ്. സഹോദരങ്ങൾ: അലവിക്കുട്ടി, ചെറിയാവ, അബ്ബാസ്, മുനീർ, ഖദീജ, സഫിയ, നഫീസ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫയർ വിങ് നേതാക്കൾ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam