
റിയാദ്: കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കരുനാഗപള്ളി സ്വദേശി കന്നോറ്റി പുള്ളിയിൽ നിസാർ (57) ആണ് മരിച്ചത്. 25 വർഷത്തോളമായി സൗദിയിലുള്ള നിസാർ അൽബിഷ്റി കമ്പനിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു.
പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് ഖമീസ് മുശൈത്ത് സിവിൽ ആശുപത്രിയിൽ 20 ദിവസമായി ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ അലിയുമ്മർ കുഞ്ഞു, മാതാവ്: ഫാത്വിമ കുഞ്ഞ്, ഭാര്യ: സാജിദാബി, മക്കൾ: റിയാസ്, സജ്നാൽ. നടപടികൾക്ക് ശേഷം മൃതദേഹം ഖമീസ് മുശൈത്തിൽ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാക്കാൻ ബന്ധു മുഹമ്മദ് അഷ്റഫും അസീർ പ്രവാസി സംഘം റിലീഫ് ടീമും രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam