പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published : Apr 27, 2020, 10:48 PM IST
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Synopsis

സ്വകാര്യ സ്കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം തിരുവനന്തപുരം സാന്ത്വനം പ്രവാസി കൂട്ടായ്മയിലെ അംഗമായിരുന്നു.

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി രാധാകൃഷ്ണന്‍ (55) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയാദിലെ സ്വകാര്യ സ്കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം തിരുവനന്തപുരം സാന്ത്വനം പ്രവാസി കൂട്ടായ്മയിലെ അംഗമായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മക്കയിലെയും റിയാദിലെയും ഗവർണർമാരുടെ കാലാവധി നാല് വർഷത്തേക്ക് നീട്ടി സൗദി ഭരണാധികാരിയുടെ ഉത്തരവ്
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം