പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

By Web TeamFirst Published Oct 18, 2020, 11:13 PM IST
Highlights

മൃതദേഹം റിയാദില്‍ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരും മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവരും രംഗത്തുണ്ട്.

റിയാദ്: മലയാളി റിയാദില്‍ നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി കറുപ്പന്‍ വീട്ടില്‍ ഹുസൈന്‍ (68) ആണ് റിയാദിലെ അസീസിയയില്‍ മരിച്ചത്. ഭാര്യ: നുസൈബ. മക്കള്‍: ഹുസ്‌ന (അബുദാബി), ഹുസ്‌നി (വിദ്യാര്‍ഥി). മൃതദേഹം റിയാദില്‍ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരും മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവരും രംഗത്തുണ്ട്. 
 

click me!